എന്‍റെ രാക്കിനാവുകളില്‍ ഞാന്‍ നിന്നെ കാണുന്നു ..
നിന്‍റെ സാന്നിധ്യം ഞാന്‍ അനുഭവിക്കുന്നു .
അങ്ങനെ ഞാന്‍ നിന്നെ എന്നും അറിഞ്ഞുകൊണ്ടേയിരിക്കുന്നു.
അകലങ്ങള്‍ക്കപ്പു റത്ത് നിന്നും നമ്മള്‍ തമ്മിലുള്ള ദൂരം നിസ്സാരമാക്കി നീ വരുന്നു
അകലെയോ അടുത്തോ നീ എവിടെയാണെങ്കിലും
നിന്‍റെ ഹൃദയ സ്പന്ദനം ഞാന്‍ അറിയുന്നു .
ഒരിക്കല്‍ കൂടി നീ എന്‍റെ ഹൃടയവാതില്‍ തുറന്നു പ്രവേശിച്ചതും
എന്‍റെ ഹൃദയമിടിപ്പില്‍ നിന്നും ഞാന്‍ അറിയുന്നു .
പ്രേമം ഒരിക്കല്‍ മാത്രം സംഭവിക്കുന്നു
ജീവിതം മുഴുവന്‍ അത് തുടരുന്നു
നാം ഇല്ലതാവുന്നതുവരെ അത് നമ്മളില്‍ കുടികൊള്ളുന്നു.
ഞാന്‍ നിന്നെ അറിഞ്ഞതിലായിരുന്നു നമ്മുടെ പ്രേമം
അത് നമ്മളെ പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്നു.
ജീവിതകാലം മുഴുവന്‍ നമ്മള്‍ പ്രേമിച്ചുകൊന്ടെയിരിക്കും .
അകലെയോ അടുത്തോ നീ എവിടെ ആണെങ്കിലും
നിന്‍റെ ഹൃദയ സ്പന്ദനം ഞാന്‍ അറിയുന്നു
ഒരിക്കല്‍ കൂടി നീ എന്‍റെ ഹൃദയ വാതില്‍ തുറന്നു പ്രവേശിച്ചതും
എന്‍റെ ഹൃദയമിടിപ്പിലൂടെ ഞാന്‍ അറിയുന്നു .
നീ കൂടെയുള്ളപ്പോള്‍ എനിക്ക് യാതൊരു ഭയവുമില്ല
എന്‍റെ ഹൃദയം നിനക്ക് അഭയ സ്ഥാനമാണ് .
നീ എന്നും എന്‍റെ ഹൃദയത്തിലുണ്ടാവും.
ഈ പ്രേമം അനശ്വരമാനെന്നും ഞാന്‍ അറിയുന്നു ..
നമ്മള്‍ പ്രേമിച്ചു കൊണ്ടേയിരിക്കും
(Titanic song Every Night in My Dreams" translated by me ).